കുവൈത്തിൽ സ്കൂളുകളുടെ പ്രവർത്തനം ഒരാഴ്ച പിന്നിട്ടപ്പോൾ റിപ്പോർട്ട് ചെയ്തത് രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് .

  • 10/10/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്ക് ശേഷം തുറന്ന സ്കൂളുകളുടെ ആദ്യ ആഴ്ച വളരെ ശാന്തമായി കടന്നുപോയി. രണ്ട് ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രവര്‍ത്തനം വിജയകരമായെന്നാണ് വിലയിരുത്തല്‍. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും ചെയ്തു. 

അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പരിഭ്രാന്തി പരത്തരുതെന്ന് മന്ത്രാലയം വീണ്ടും നിര്‍ദേശം നല്‍കി. കൊവിഡ് ബാധ സംബന്ധിച്ച ഒരു ബോധവൽക്കരണ ബുള്ളറ്റിൻ എല്ലാ വിദ്യാഭ്യാസ ഏരിയകളേക്കും ഡിപ്പാര്‍ട്ട്മെന്‍റ്  ഓഫ് സോഷ്യല്‍ ആന്‍ഡ് സൈക്കോളജിക്കല്‍ സര്‍വ്വീസ് അയച്ചിട്ടുണ്ട്. 

പൂർണ്ണ പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും സ്കൂള്‍ ക്ലിനിക്കില്‍ സജ്ജമാക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബുള്ളറ്റിന്‍ ഊന്നിപ്പറയുന്നുണ്ട്. രക്ഷിതാക്കള്‍ക്കും അവബോധം നല്‍കുന്നതിന് മാർഗനിർദേശ സന്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തേണ്ടതിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു.

Related News