60 വയസ് പിന്നിട്ടവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനം ഈ ആഴ്ച റദ്ദാക്കിയേക്കും.

  • 10/10/2021

കുവൈത്ത് സിറ്റി: സര്‍വ്വകലാശാല ബിരുദം ഇല്ലാത്ത 60 വയസ് പിന്നിട്ടവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനം ഈ ആഴ്ച റദ്ദാക്കിയേക്കും. വാണിജ്യ മന്ത്രിയും മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. അബ്‍ദുള്ള അല്‍ സല്‍മാന്‍ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൗസയുടെ തീരുമാനം റദ്ദാക്കുന്നതിനെ കുറിച്ച് ഈ യോഗം ചര്‍ച്ച ചെയ്യും. 

വർക്ക് പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ലെന്നുള്ള മാൻപവർ അറോറ്റിയുടെ തീരുമാനം നിയമപരമായി തെറ്റാണെന്ന് മന്ത്രിസഭയുടെ ഫത്വ ആൻഡ് ലെസ് ലേഷൻ ഡിപ്പാർട്ട്മെന്‍റ്  അഭിപ്രായം വ്യക്തമാക്കിയതോടെയാണ് അല്‍ സല്‍മാന്‍ ഈ നീക്കങ്ങള്‍ തുടങ്ങിയത്. 

മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് സര്‍വ്വകലാശാല ബിരുദം ഇല്ലാത്ത 60 വയസ് പിന്നിട്ടവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയേക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. 

വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനടക്കം ബന്ധപ്പെട്ട അധികാരമുള്ളത് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡിനാണ്, അതോറിറ്റി ഡയറക്ടര്‍ ജനറലിന് അല്ല. കൂടാതെ തീരുമാനം നിയമപരമായും നിനില്‍ക്കാത്ത സാഹചര്യത്തിലാണ് റദ്ദാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് പോകുന്നത്.

Related News