ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സൂപ്പർമാർക്കറ്റിൽ നിന്നും പർച്ചേസ് ചെയ്യാം.

  • 09/05/2020

കുവൈറ്റ് സിറ്റി : ലോക്ക് ഡൌൺ കാലയളവിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സൂപ്പർമാർക്കറ്റിൽനിന്നോ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നോ ഷോപ്പിംഗ് ചെയ്യാനുള്ള സംവിധാനവുമായി മന്ത്രാലയം. ഓരോരുത്തർക്കും ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കും. ഇതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും www.moci.shop വെബ്സൈറ്റ് വഴി പ്രീ-ബുക്കിംഗ് നടത്താം. സിവിൽ ഐഡിയിലെ വിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം ഉപഭോക്താവിന് അനുയോജ്യമായ സമയം തിരഞ്ഞെടുത്തതിനുശേഷം ഷോപ്പിംഗ് ചെയ്യാനാഗ്രഹിക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കാം.. രാജ്യത്തെ പ്രമുഖ സൂപ്പർ മാർക്കറ്റുകളായ ലുലു, ഗ്രാൻഡ്, ഓൺകോസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.

താഴെ കാണുന്ന ലിങ്ക് വഴി നിങ്ങളുടെ അപ്പോയ്ന്റ്മെൻറ് ലഭ്യമാക്കാം.

https://www.moci.shop/Associations/WebPages/index.aspx


Related News