കുവൈത്തില്‍ വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു

  • 11/10/2021

കുവൈത്ത് സിറ്റി : കോവിഡിനുശേഷം കുവൈത്തില്‍ വിനോദ പരിപാടികളും വാണിജ്യ പ്രദർശനങ്ങളും  പുനരാരംഭിക്കുന്നു. ഇന്ന് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. ഇതോടെ  ഒക്ടോബർ 17 ഞായറാഴ്ച മുതൽ തുറസ്സായ സ്ഥലങ്ങളില്‍ വാണിജ്യ  പ്രദർശനങ്ങള്‍ക്കും പരിപാടികള്‍ക്കും അനുമതി ലഭിക്കും. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്കുശേഷമാണ്  രാജ്യം സാധാരണനിലയിലേക്ക് നീങ്ങുന്നത്.  

Related News