കുവൈത്തിൽ സ്കൂളുകൾ തുറന്നതിനുശേഷം പെട്രോളിന്റെ പ്രതിദിന ഉപഭോഗം 13 ദശലക്ഷം ലിറ്ററിലേക്ക്.

  • 11/10/2021

കുവൈറ്റ് സിറ്റി :  സ്കൂളുകൾ തുറന്നതോടുകൂടി ഗ്യാസോലിൻ ഉപഭോഗം വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) എണ്ണ സ്രോതസ്സുകൾ വെളിപ്പെടുത്തി.

കെ‌എൻ‌പി‌സി ഔദ്യോഗിക  വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കോവിഡ്  19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷത്തെ  ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നതോടുകൂടി പ്രതിദിനം 13 ദശലക്ഷം ലിറ്റർ ഗ്യാസോലിൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറവിടങ്ങൾ വ്യക്തമാക്കി

ഉപഭോഗത്തിന്റെ സിംഹഭാഗമായ  പ്രീമിയം ഗ്യാസോലിൻ  65%അല്ലെങ്കിൽ പ്രതിദിനം 8.5 ദശലക്ഷം ലിറ്റർ എന്ന നിരക്കിൽ ഉപയോഗിക്കുമ്പോൾ,  സൂപ്പർ പ്രതിദിനം 4.4 ദശലക്ഷം ലിറ്ററും, അൾട്രാ ഗ്യാസോലിൻ ഉപഭോഗ നിരക്ക് പ്രതിദിനം 150,000 ലിറ്ററും  ഉപയോഗിക്കുന്നുവെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി.

Related News