കുവൈത്തിൽ പ്രവാസി ഡോക്ടര്‍മാരുടെ പ്രതിമാസ ശമ്പളം വര്‍ധിപ്പിക്കും.

  • 12/10/2021

കുവൈത്ത് സിറ്റി: അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കുവൈത്തി, പ്രവാസി ഡോക്ടര്‍മാരുടെ പ്രതിമാസ  ശമ്പളം വര്‍ധിപ്പിക്കുന്നു. പ്രതിമാസം 500 ദിനാറിന്‍റെ വര്‍ധനയാണ് ഉണ്ടാവുകയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ജൂലൈ ഒന്നിലെ കണക്ക് അനുസരിച്ച് 1000ൽ പരം  കുവൈത്തി, പ്രവാസി ഡോക്ടര്‍മാര്‍ക്ക് ശമ്പളം വര്‍ധിക്കും. അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ സിവില്‍ സര്‍വ്വീസ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.

Related News