സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന വലിയ ബോണസുകള്‍ ഉള്‍പ്പെടെ നിർത്താന്‍ ശുപാര്‍ശ

  • 12/10/2021

കുവൈത്ത് സിറ്റി: പൊതു ട്രഷറിയില്‍ നിന്ന് ആയിരം ദിനാറിനു മുകളിലുള്ള  വലിയ സാമ്പത്തിക ബോണസുകളും റിവാർഡുകളും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നത് നിര്‍ത്താന്‍ ശുപാര്‍ശ. സിവില്‍ സര്‍വ്വീസ് ബ്യൂറോയാണ് ഈ ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്. 

ജനറൽ റിസർവിലെ പണലഭ്യത കുറയുന്നതിനെക്കുറിച്ചും പൊതു ബജറ്റിലെ കമ്മി നേരിടാൻ സമഗ്രമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മന്ത്രിസഭയ്ക്ക് നല്‍കിയ മറുപടിയിലാണ് സിവില്‍ സര്‍വ്വീസ് ബ്യൂറോ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 

മന്ത്രിസഭ അടുത്തിടെ അവലോകനം ചെയ്ത മെമ്മോറാണ്ടത്തിൽ, എല്ലാ സർക്കാർ ഏജൻസികളിലും നേതാക്കൾക്കും അവർക്ക് തുല്യരായവർക്കും നൽകിയ ആനുകൂല്യങ്ങള്‍ വിശദമാക്കുന്നുണ്ട്. 2015 മുതല്‍ യാത്രാ, ഗതാഗത ചെലവുകൾ കുറച്ചതടക്കമുള്ള തീരുമാനങ്ങളെ കുറിച്ചും വിശദീകരിക്കുന്നു.

Related News