നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞു; കുവൈത്തിൽ നിയമ ലംഘകർക്കായുള്ള സുരക്ഷാ പരിശോധനകൾ നിര്‍ത്തിവെച്ചു.

  • 12/10/2021

കുവൈത്ത് സിറ്റി: റെസിന്‍സി, തൊഴില്‍ നിയമ ലംഘകരെയും ഒളിച്ചോട്ടക്കാരെയും കണ്ടെത്താനുള്ള സുരക്ഷാ പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയം നിര്‍ത്തിവെച്ചു. ഇത് എത്രകാലത്തേക്ക് ആണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഡീപോര്‍ട്ടേഷന്‍ ജയിലുകളിൽ  ആളുകള്‍ കൂടുതലായതും ഇവരെ നാടുകടത്താന്‍ വിമാന സര്‍വ്വീസിന്‍റെ പരിമിതിയും മൂലമാണ് സുരക്ഷാ ക്യാമ്പയിനുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ ആരോഗ്യ സാഹചര്യം കൂടെ പരിഗണിച്ചാണ് ഈ തീരുമാനം. തടവുകാര്‍ക്കിടയില്‍ കൊവിഡ് പടരാതിരിക്കാനാണിത്.

മൂന്ന് ദിവസം മുമ്പ് പരിശോധനകള്‍ നിര്‍ത്താന്‍ വാക്കാലുള്ള നിര്‍ദേശങ്ങള്‍ വിവിധ മേഖലകള്‍ക്ക് നല്‍കി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സുരക്ഷാ ക്യാമ്പയിനില്‍ നിരവധി പേരാണ് അറസ്റ്റിലായത്. ഇതോടെ ഡീപോര്‍ട്ടേഷന്‍ പ്രിസണ്‍ നിറഞ്ഞ അവസ്ഥയാണ്.

Related News