കുവൈറ്റ് റെയില്‍വേ പ്രോജക്ട്, വേഗം കൂട്ടി മന്ത്രിസഭ.

  • 12/10/2021

കുവൈത്ത് സിറ്റി: റെയിൽവേ പദ്ധതിയുടെ ആദ്യഘട്ടം സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടർ ബോർഡ് സമര്‍പ്പിച്ച റിപ്പോർട്ട്  മന്ത്രിസഭ പരിഗണിച്ചു. പദ്ധതി നിര്‍വ്വഹണത്തിനുള്ള സമയക്രമം, തടസങ്ങള്‍, ശുപാര്‍ശകള്‍ അടങ്ങുന്നതായിരുന്നു പ്രെസന്റെഷന്‍.

റെയില്‍വേ നെറ്റ്‍വര്‍ക്ക് പ്രോജക്ടിന്‍റെ എല്ലാ ഘട്ടങ്ങളും  പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിന് തന്നെ നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം. അതേസമയം, രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങളും മന്ത്രിസഭ വിലയിരുത്തി.

നിലവിലെ സാചര്യങ്ങളെ കുറിച്ച് ഓയില്‍, വിദ്യാഭ്യാസ മന്ത്രിമാരും ആക്ടിംഗ് ഹെല്‍ത്ത് മിനിസ്റ്ററും വിശദീകരിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും മന്ത്രിസഭയെ ധരിപ്പിച്ചു.

Related News