കാറിന് തീവെച്ചു; പ്രതിയെ പോലീസ് തിരയുന്നു

  • 12/10/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ സിദ്ധീഖില്‍ സ്വദേശിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറിന് തീയിട്ട അജ്ഞാത പ്രതികളെ പോലിസ് തിരയുന്നു. തീ പിടച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീയണച്ചു. സ്ഥലത്ത് നിന്നും പെട്രോളിന്‍റെ അംശങ്ങള്‍  കണ്ടെത്തിയതായി പോലിസ് അറിയിച്ചു. വീട്ടുടമസ്ഥന്‍റെ മകനും സമീപത്തെ ചിലയാളുകളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു.  ഇവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

Related News