മാൻഹോൾ മെറ്റൽ കവർ കാറില്‍ ഇടിച്ച് യുവാവ് മരണപ്പെട്ടു.

  • 12/10/2021

കുവൈത്ത് സിറ്റി : സ്വദേശി യുവാവ് അപകടത്തില്‍ കൊല്ലപ്പെട്ടു. 19 വയസ്സുള്ള അലി അൽ ബലൂഷിയാണ് ഫഹാഹീൽ റോഡിൽ മാൻഹോൾ കവര്‍ കാറിലിടച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. മാൻഹോളിന്‍റെ മെറ്റൽ കവർ കാറിന്‍റെ വിൻഡ്ഷീൽഡില്‍ ഇടിക്കുകയും റോഡിലെ മറ്റൊരു വാഹനത്തിൽ ഇടിച്ച് യുവാവിന്   മാരകമായ പരിക്ക് പറ്റുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച്   അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News