കോവിഡ് ഫീല്‍ഡ് വാക്സിനേഷന്‍ കാമ്പയിന് പുനരാരംഭിച്ച് ആരോഗ്യ മന്ത്രാലയം

  • 12/10/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ കാമ്പയിന് വീണ്ടും തുടക്കമായി. ഹവല്ലിയിലെ നുഖ കോംപ്ലക്സിന് അടുത്ത നടത്തിയ കാമ്പയിനില്‍ നിരവധി പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. ഇതുവരെയായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകളിലേക്ക് എത്തിച്ചേരാൻ ലക്ഷ്യമിട്ടാണ് വീണ്ടും ഫീല്‍ഡ് വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്. 

ഗ്യാസ് സ്റ്റേഷനുകൾ, സെക്യൂരിറ്റി ആൻഡ് ഗാർഡ് കമ്പനികൾ, പൊതുഗതാഗതം, റെസ്റ്റോറന്റുകൾ, തുറമുഖ, നാവിഗേഷൻ കമ്പനികൾ,മാളുകള്‍  എന്നിവയിലെ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കും.ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍  കുവൈത്ത് സിറ്റിക്ക് അടുത്തുള്ള ബിനൈദ് അല്‍ ഗാറിലും ഫീല്‍ഡ് വാക്സിനേഷന്‍ സംഘടിപ്പിച്ചിരുന്നു. 

രാജ്യത്തെ പല ഭാഗങ്ങളിളുമായി ഞായറാഴ്ച മുതല്‍ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹത്തിലെ വിവധ മേഖലയില്‍ ജോലി ചെയ്യുന്ന  ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുവാനുള്ള  ശ്രമത്തിലാണ് ആരോഗ്യ അധികൃതര്‍.  

Related News