അവധി ദിവസങ്ങളിലെ ജോലിക്ക് ഷിഫ്റ്റ് അലവൻസ് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മന്ത്രാലയ ജീവനക്കാർ

  • 13/10/2021

കുവൈത്ത് സിറ്റി: സാമൂഹികാര്യ മന്ത്രാലയത്തിലെ പ്രായമായവരുടെയും കുടുംബ നഴ്സറി വകുപ്പുകളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ചില വനിതാ ജീവനക്കാർ സാമൂഹ്യകാര്യ, സാമൂഹിക വികസന മന്ത്രി ഡോ. മിഷാൻ അൽ ഒതൈബിയുടെ മന്ത്രാലയത്തിനു  മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും മറ്റ് ഔദ്യോ​ഗിക അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നതിന് ഷിഫ്റ്റ് അലവൻസ് ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. 

വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റുകൾക്ക് നൽകുന്ന തുകയ്ക്ക് അനുസൃതമായി അലവൻസുകൾ അംഗീകരിക്കണമെന്ന് സിവിൽ സർവ്വീസ് കമ്മീഷനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം 34 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ വിരമിക്കേണ്ടവരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദ്‍ഹാഫ് അം​ഗീകരിച്ചു. ഓ​ഗസ്റ്റ് 31ന് 34 വർഷത്തെ സേവനം പൂർത്തിയാക്കിയവരാണ് പട്ടികയിലുള്ളത്. ഇവരുടെ അവസാന പ്രവർത്തി ദിവസം ‍ഡിസംബർ 31 ആയിരിക്കും.

Related News