ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചത്ത മൃഗങ്ങൾക്കിടയിൽ മൃതശരീരം ഉപേക്ഷിച്ച സ്വദേശിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി

  • 13/10/2021

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചത്ത മൃഗങ്ങൾക്കിടയിൽ മൃതശരീരം ഉപേക്ഷിച്ച കേസിൽ കുവൈത്തി പൗരന്റെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി. കൊല്ലപ്പെട്ട കുവൈത്തി സ്ത്രീയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്. തന്റെ മകളെ ദിവസങ്ങളായി കാണാനില്ലെന്നും ഭർത്താവ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കേസുകളിലും ഉൾപ്പെട്ട ഇയാളെ ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പറഞ്ഞ് ഭാര്യയെ സാൽമി ഏരിയയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് മരിക്കും വരെ വടി കൊണ്ട് പല വട്ടം തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. സ്ലീപ്പിം​ഗ് ബാ​ഗിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ചത്ത മൃ​ഗങ്ങൾക്കിടയിൽ ഉപേക്ഷിച്ച ശേഷം തടിക്കൊണ്ട് മറയ്ക്കാനും ശ്രമിച്ചു.

Related News