വിദ്യാഭ്യാസ വകുപ്പിൽ 70 ശതമാനം കുവൈത്തികൾ, 30 ശതമാനം പ്രവാസികൾ; അനുപാതം തുടരും

  • 13/10/2021

കുവൈത്ത് സിറ്റി: സർക്കാർ വാ​ഗ്ദാനം ചെയ്തത് പോലെ വിദ്യാഭ്യാസ  ജോലികളിൽ 70 ശതമാനം കുവൈത്തികൾ, 30 ശതമാനം പ്രവാസികൾ എന്ന് അനുപാതം തുടരുമെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് പദവികളിലുള്ള ചില കുവൈത്ത് ഇതര തൊഴിലാളികളെ  മാറ്റി, പുതിയ ബാച്ചിനെ നവംബർ മാസത്തിൽ സിവിൽ സർവീസ് ബ്യൂറോ നിയമിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മന്ത്രാലയങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ കുവൈത്തിവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ജനറൽ ഓഫീസിലും മറ്റ് സെൻട്രൽ ഡിപ്പാർട്ട്മെന്റുകളിലും ഈ സ്ഥിതി തന്നെയാണ്. ചിലയിടത്ത് സ്വദേശിവത്കരണം 100 ശതമാനത്തിലെത്തി. എന്നാൽ, സർവ്വീസ് ജോബുകൾ, സോഷ്യൽ, സൈക്കോളജിക്കൽ, ശാസ്ത്ര മേഖലകളിൽ ഉൾപ്പെടെ സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റത്തിൽ കുവൈത്തികൾ രജിസ്റ്റർ ചെയ്യാത്ത തൊഴിലുകളുണ്ട്. 

വിദ്യാഭ്യാസ മന്ത്രാലയത്തിൽ കുവൈത്തിവത്കരണപ്രകാരം മാറ്റി സ്ഥാപിക്കപ്പെ‌‌ട്ട അവസാന ബാച്ചിൽ നിരവധി അക്കൗണ്ടിംഗ്, നിയമ, എഞ്ചിനീയറിംഗ് ജോലികളാണ് ഉൾപ്പെടുന്നത്. അതേസമയം വിദ്യാഭ്യാസ ജോലികൾ, സൈക്കോളജിക്കൽ ആൻഡ് സോഷ്യൽ സർവീസസ് തൊഴിലുകൾ ഒഴിവാക്കിയിട്ടുണ്ട്. കുവൈത്തിവത്കരണ നിരക്ക് ഏറ്റവും കൂടുതലുള്ള സർക്കാർ ഏജൻസികളിൽ വിദ്യാഭ്യാസ മന്ത്രാലയവും ഉണ്ടെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Related News