ഡ്രെയിനേജുകളുടെ അറ്റക്കുറ്റപ്പണി; കരാർ കമ്പനികളോട് സഹായം അഭ്യർത്ഥിച്ച് കുവൈറ്റ് റോ‍ഡ് അതോറിറ്റി

  • 13/10/2021

കുവൈത്ത് സിറ്റി: മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സഹായം നൽകാൻ കരാർ കമ്പനികളോട് പബ്ലിക്ക് അതോറിറ്റി ഫോർ റോ‍ഡ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അഭ്യർത്ഥിച്ചു. സബ്‍ഹാൻ ഏരിയയിൽ വച്ച് ചില കരാർ കമ്പനികളുമായി അതോറിറ്റി അധികൃതർ ചർച്ച് നടത്തിയിരുന്നു. മഴക്കാലത്ത് കമ്പനികൾ നടത്തേണ്ട അത്യാവശ്യ ജോലികളെ കുറിച്ച് ചർച്ച ചെയ്യനായിരുന്നു ഈ കൂടിക്കാഴ്ച.

കമ്പനികൾ ചെയ്യുന്ന ജോലി സൗജന്യമായിരിക്കണമെന്നാണ് അധികൃതർ യോ​ഗത്തിൽ വിശദീകരിച്ചത്. നിലവിൽ അതോറിറ്റിയുമായി അറ്റക്കുറ്റപണിക്കായുള്ള കരാറുകളും ഉണ്ടായിരിക്കില്ല. ഈ നിർദേശം കമ്പനികൾ തള്ളിക്കളയുമോയെന്നാണ് ഉറ്റുനോക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News