കുവൈത്ത് വിഷന്‍ 2035; വിശ്വസ്ത പങ്കാളി കൊറിയ ഒപ്പമുണ്ടാകുമെന്ന് സ്ഥാനപതി

  • 13/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് അമീറായി ഒന്നാം വാർഷികം ആഘോഷിക്കുന്ന ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും കി​രീ​ടാ​വ​കാ​ശി​യാ​യി ചു​മ​ത​ല​യേ​റ്റ​തിന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ മിഷാല്‍ അല്‍ അഹമ്മദിനും അഭിനന്ദനം അറിയിച്ച് കുവൈത്തിലുള്ള കൊറിയന്‍ സ്ഥാനപതി ചുംഗ് യുംഗ് ഹാ. 

കൊറിയയുടെ നാഷണല്‍ ഫൗണ്ടേഷന്‍ ദിവസത്തോടും ആംഡ് ഫോഴ്സസ് ദിവസത്തോടും അനുബന്ധിച്ച നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 പ്രതിദിന അണുബാധകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാന്‍ സഹായിച്ച കുവൈത്ത് സര്‍ക്കാരിന്‍റെ ഫലപ്രദമായ നടപടികളെയും വിപുലമായ പ്രതിരോധ വാക്സിന്‍ നയവും അഭിനന്ദിക്കുന്നുവെന്ന് സ്ഥാനപതി പറഞ്ഞു. 

മഹാമാരിയുടെ സമയത്ത് രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിൽ അടുത്ത സഹകരണം നിലനിർത്താൻ കഴിഞ്ഞു. കുവൈത്തിന്‍റെ വിഷന്‍ 2035ലേക്ക് വിശ്വസ്ത പങ്കാളി കൊറിയ ഒപ്പമുണ്ടാകുമെന്നും ചുംഗ് യുംഗ് ഹാ അറിയിച്ചു.

Related News