മൂന്ന് മാസമായി ശമ്പളമില്ല; ഫര്‍വാനിയയില്‍ 300 തൊഴിലാളികള്‍ പ്രതിഷേധിച്ചു.

  • 13/10/2021

കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഒരു കമ്പനിയില്‍ മുന്നൂറോളം തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പുച്ചു . മൂന്ന്  മാസമായി ശമ്പളമില്ലാത്തതിന് പുറമെ റെസിഡന്‍സി പുതുക്കുന്നതിനുള്ള തുകയും വാങ്ങിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 

ഇത് സംബന്ധിച്ച് ഫര്‍വാനിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് മാനവശേഷി സംരക്ഷണ മേഖലയിലെ ലേബര്‍ റിലേഷന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ലേബര്‍ റിലേഷന്‍സ് പ്രതിനിധികള്‍ ഉടന്‍ സമരം നടത്തുന്ന സ്ഥലത്ത് എത്തിയതായി മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസൈദ് പറഞ്ഞു.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രതിനിധികള്‍ വിശദമായി കേട്ടു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരാതികള്‍ പരിഹരിക്കുന്നതിനും നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുന്നതിനും അതോറിറ്റിയുടെ നടപടിക്രമങ്ങൾ തുടങ്ങിയതായും അവർ വ്യക്തമാക്കി. 

Related News