കുവൈറ്റ് സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം; ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കുതിപ്പാണെന്ന് യുഎസ് അംബാസഡർ.

  • 13/10/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്ത്രീകളുടെ സൈന്യ പ്രവേശനം കുവൈത്തിലെ ലിംഗസമത്വത്തിനുള്ള മറ്റൊരു കുതിപ്പാണെന്ന് കരുതുന്നതായി കുവൈത്തിലെ  അമേരിക്കൻ അംബാസഡർ അലീന റൊമാനോവ്സ്കി. "രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി സൈന്യത്തിൽ സ്ത്രീകൾ ചേരുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു." എന്ന് റൊമാനോവ്സ്കി  ട്വിറ്ററിൽ കുറിച്ചു. 

കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് കഴിഞ്ഞ ദിവസം  മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. 

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, കുവൈത്ത് സ്ത്രീകൾക്ക് കുവൈത്ത് സൈന്യത്തിൽ  സ്പെഷ്യാലിറ്റി ഓഫീസർ, നോൺ-കമ്മീഷൻഡ് ഓഫീസർ, മെഡിക്കൽ സർവീസസ്, മിലിട്ടറി സപ്പോർട്ട് സർവീസസ് എന്നീ മേഖലകളിൽ  ജോലി ചെയ്യാനാകുമെന്ന് ശൈഖ് ഹമദ് ജാബർ അൽ അലി വ്യക്തമാക്കിയിട്ടുണ്ട്. 

Related News