കുവൈത്തിൽ 1065 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 8000 കവിഞ്ഞു , 9 മരണം.

  • 10/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1065 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.244 ഇന്ത്യക്കാരും , 192 സ്വദേശികളും , 143 ബംഗ്ളദേശികളും , 271 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 8688 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 9 മരണം കൂടി രേഖപ്പെടുത്തി, ഇതുവരെ 58 മരണം. കുവൈത്തിൽ ഏറ്റവും കൂടുതൽ പുതിയ കേസുകളും മരണവും രേഖപ്പെത്തിയത് ഇന്നാണ് , കുവൈറ്റ് അതീവ ജാഗ്രതയിൽ.

ഗവര്ണറേറ്റു തിരിച്ചുള്ള കേസുകൾ

ക്യാപിറ്റൽ 99 കേസുകൾ

ഹവാലി 237 കേസുകൾ

അഹ്മദി 214 കേസുകൾ

ഫർവാനിയ 450 കേസുകൾ

ജഹ്‌റ 65 കേസുകൾ

ഏറ്റവും ഉയർന്ന കോവിട് ബാധിത പാർപ്പിട പ്രദേശങ്ങൾ:

ഫർവാനിയ 166

ഹവാലി 74

ഖൈതാൻ 100

ജലീബ് അൽ-ഷുയൂഖ് 118

Related News