കോവിഡ് പാൻഡമിക് ; 59000 പ്രവാസികൾ സ്ഥിരമായി കുവൈറ്റ് വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ.

  • 13/10/2021


കുവൈറ്റ് സിറ്റി: കോവിഡ് 19   പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇതുവരെ 59000  പ്രവാസികൾ സ്ഥിരമായി കുവൈറ്റ് വിട്ടുപോയതായി  പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ  അടുത്തിടെ പുറത്തുവിട്ട ഒരു സ്ഥിതിവിവരക്കണക്കിൽ  വെളിപ്പെടുത്തി.

ജനുവരി ആരംഭം മുതൽ 2021 സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ ഓട്ടോമാറ്റിക് സർവീസ് "ആശാൽ" വഴി നടന്ന വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനുള്ള മൊത്തം ഇടപാടുകൾ ഏകദേശം 666000 ഇടപാടുകളാണെന്ന് കണക്കുകൾ സൂചിപ്പിച്ചു.

എല്ലാ ഗവർണറേറ്റുകളിലുമായി  180,000 വാണിജ്യ ലൈസൻസുകളിലായി  വിവിധ തൊഴിൽ വകുപ്പുകളിലുമായി 111,000 ഫയലുകളിൽ രജിസ്റ്റർ ചെയ്ത  1.4 ദശലക്ഷം പ്രവാസി  തൊഴിലാളികളാണ് നിലവിൽ കുവൈത്തിലുള്ളതെന്ന് സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി.

Related News