ബ്രി‌‌‌‌‌‌‌‌‌‌ട്ടീഷ് ഹിസ്റ്ററി മ്യൂസിയം പുരസ്കാരം നേടി കുവൈത്തി ഫോട്ടോ​ഗ്രാഫർ

  • 14/10/2021

കുവൈത്ത് സിറ്റി: മൃ​ഗങ്ങളുടെ പോട്രെയിറ്റിനുള്ള ബ്രി‌‌‌‌‌‌‌‌‌‌ട്ടീഷ് ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം നേടി കുവൈത്തി ഫോട്ടോ​ഗ്രാഫറായ മജദ് അൽ സാബി. ഉ​ഗാണ്ടയിൽ വച്ച് എടുത്ത 40 വയസുള്ള കിബാണ്ടെ എന്ന മൗണ്ടേയ്ൻ ​ഗോറില്ലയുടെ ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് അൽ സാബി പറഞ്ഞു. കാൽനടയായി മലയുടെ മുകളിലേക്കും താഴേക്കും നാല് മണിക്കൂർ യാത്ര ചെയ്താണ് ഈ ചിത്രം പകർത്തിയത്.

അവരു‌ടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും വനങ്ങളും കുറയ്ക്കുന്നതും കാരണം ഇത്തരത്തിലുള്ള ​ഗോറില്ലകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഇനത്തെ സംരക്ഷിക്കുന്നതിനായി നിരവധി സംഘടനകളാണ് വലിയ പരിശ്രമങ്ങൾ നടത്തുന്നത്. 95 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 50,000ത്തിൽ കൂടുതൽ എൻട്രികളിൽ നിന്നാണ് രണ്ട് വിജയികളെ തെരഞ്ഞെടുത്തത്.

Related News