പ്രവാസികൾക്ക് അഞ്ച് ശതമാനം നികുതി; നിർദേശവുമായി എംപി

  • 14/10/2021

കുവൈത്ത് സിറ്റി: പ്രവാസികളിൽ അഞ്ച് ശതമാനം എന്ന നിരക്കിൽ ആദായ നികുതി ഏർപ്പെടുത്തണമെന്ന നിർദേശം മുന്നോട്ട് വച്ച് എംപി ഒസാമ അൽ മെനാവർ. ഇതിനായി നിയമം കൊണ്ട് വരണമെന്നാണ് ആവശ്യം. രാജ്യത്തിന്റെ സാമ്പത്തികമായ സുരക്ഷയ്ക്ക് വേണ്ടിയാണ് നികുതി ചുമത്തണമെന്ന് നിർദേശിക്കുന്നതെന്ന് എംപിയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു.

രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും തീരുമാനിച്ചവർക്ക് പൂർണതോതിൽ സേവനങ്ങൾക്ക് നൽകുന്നതിന് സമാന്തരമായി നികുതിയും ഏർപ്പെടുത്താം. രാജ്യം അനുഭവിക്കുന്ന ജനസംഖ്യാ പ്രശ്നങ്ങൾ പരി​ഗണിക്കുക തന്നെ വേണം. 

താമസക്കാരെ കൂടുതൽ ബാധിക്കാത്ത തരത്തിൽ അഞ്ച് ശതമാനം എന്ന നിരക്കിൽ നികുതി ചുമത്തിയാൽ മതിയാകും. മാസശമ്പളം 350 ദിനാറിൽ താഴെയുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കാവുന്നതാണെന്നും എംപി വിശദീകരിക്കുന്നു.

Related News