കുവൈത്ത് സർവകലാശാലയിൽ പ്രവാസികളെ ഫീസോടെ പ്രവേശിപ്പിക്കാൻ ശുപാർശ

  • 14/10/2021

കുവൈത്ത് സിറ്റി: 2021-2022 അധ്യയന വർഷത്തിന്റെ രണ്ടാം സെമസ്റ്റർ മുതൽ കുവൈത്ത് സർവകലാശാലയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന് ഔദ്യോ​ഗിക മെമ്മോറാണ്ടം ശുപാർശ ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള സൂചകങ്ങളിൽ മികവ് കൂട്ടുന്നതിന് വേണ്ടിയാണ് ഈ ശുപാർശ.

യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് യൂണിവേഴ്സിറ്റി ക്ലാസിഫിക്കേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്മിറ്റിയാണ് മെമ്മോറാണ്ടം സമർപ്പിച്ചത്. ഫീസ് ഏർപ്പെടുത്തി കൊണ്ട് ശാസ്ത്ര-സാഹിത്യ മേഖലഖളിലെ പഠനത്തിന് കുവൈത്തികൾ അല്ലാത്തവരെയും ഉൾപ്പെടുത്തണമെന്നാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള സൂചകങ്ങളിൽ മികവ് കൂട്ടുന്നതിനായി കമ്മിറ്റി ശുപാർശ ചെയ്യുന്നത്.

ലോകത്താകെയുള്ള വിദ്യാർത്ഥികളെ കുവൈത്ത് സർവ്വകലാശാലയിലേക്ക് ആകർഷിക്കാൻ സാധിക്കണം. ഇത് സംസ്കാരങ്ങളിലെ വൈവിധ്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നതിനൊപ്പം പ്രാദേശിക, ആ​ഗോള തലത്തിലെ തൊഴിൽ വിപണിക്ക് അനുസൃതമായി പ്രവർത്തനങ്ങൾ മാറ്റുന്നതിന് സഹായകരമാകുമെന്നും മെമ്മോറാണ്ടം പറയുന്നു.

Related News