ജയിലുകൾ നിറഞ്ഞു; നാടുകട‌ത്തൽ വേ​ഗത്തിലാക്കാൻ എംബസികളെ ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രലായം.

  • 14/10/2021

കുവൈത്ത് സിറ്റി: പാസ്പോർട്ട് ഇല്ലാത്ത റെസി‍ഡൻസി നിയമലംഘകരെയും ഒളിച്ചോടിയെന്ന് റിപ്പോർട്ടുകളുള്ളവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് വേ​ഗത്തിലാക്കാൻ ആഭ്യന്തര മന്ത്രലായം. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം കുവൈത്തിലുള്ള വിവിധ രാജ്യങ്ങളുടെ എംബസികളെ സമീപിച്ചിട്ടുണ്ട്. നിയമലംഘരെ എത്രയും വേ​ഗം നാടുകടത്തുന്നതിനായി അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് വേണ്ടിയാണിത്.

മിക്ക എംബസികളും നിയമലംഘകരുടെ നാടുകടത്തുന്നതിനുള്ള രേഖകൾ നൽകാൻ 10 ദിവസത്തോളമാണ് എടുക്കുന്നത്. നിലവിലെ ആരോ​ഗ്യ സാഹചര്യങ്ങൾ പരി​ഗണിച്ച് ഡീപോർട്ടേഷൻ ജയിലിലെ  ആൾക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ പരിശ്രമിക്കുന്നത്.

നിയമലംഘകരായ തങ്ങളുടെ പൗരന്മാർക്ക് ആവശ്യമുള്ള യാത്രാ രേഖകൾ നൽകുന്നതിന് ഏഴ് ദിവസത്തിലേറെ വേണ്ടി വരുമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. തൊഴിലാളികൾ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത സ്പോൺസർമാർ യമലംഘകരെ തിരിച്ചയക്കാൻ അവരുടെ പാസ്പോർട്ടുകൾ ഡീപോർട്ടേഷൻ അഡ്മിനിസ്ട്രേഷന് സമർപ്പിക്കണമെന്നും വൃത്തങ്ങൾ അറിയിച്ചു.

Related News