ജാബർ പാലത്തിൽ സൈക്കിൾ സവാരിക്ക് അവസരം ഒരുങ്ങിയേക്കും; ആലോചനകൾ നടക്കുന്നു

  • 14/10/2021

കുവൈത്ത് സിറ്റി: ജാബർ പാലത്തിൽ നിയന്ത്രണങ്ങളോടെ സൈക്കിൾ സവാരി അനുവദിക്കണമെന്നുള്ള പബ്ലിക്ക് അതോറിറ്റി ഫോർ റോ‍ഡ്സിന്റെ നിർദേശം ട്രാഫിക്ക് ജനറൽ ഡയറക്ട്രേറ്റ് പരി​ഗണിക്കുന്നു. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച മാത്രം രണ്ടര മണിക്കൂർ ജാബർ പാലത്തിൽ സൈക്കിൾ സവാരി അനുവദിക്കണമെന്നാണ് നിർദേശം. രാവിലെ അഞ്ച് മുതൽ ഏഴ് വരെയുള്ള സമയമാണ് നിർദേശിച്ചിട്ടുള്ളത്.

റോഡ് അതോറിറ്റിയുടെ നിർദേശം പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സൈക്കിൾ സവാരിക്ക് അനുമതി നൽകുകയാണെങ്കിൽ റോഡ് അതോറിറ്റിയും വർക്ക്സ് ആൻഡ് ട്രാഫിക്ക് എൻജിനിയറിം​ഗ് മന്ത്രാലയവുമായി ചേർന്ന് പ്രത്യേക സംവിധാനങ്ങൾ കൊണ്ട് വരും. പാലത്തിൽ ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുകയും സൈക്കിൾ സവാരിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മറ്റ് കാര്യങ്ങളും ഉറപ്പാക്കുകയും ചെയ്യും. അടുത്തിടെ നടന്ന നിരവധി അപകടങ്ങൾ കണക്കിലെടുത്ത് ജാബർ പാലത്തിൽ സൈക്കിൾ സവാരിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

Related News