പതിനായിരത്തിലേറെ പ്രവാസികള്‍ രാജ്യം വിട്ടുപോയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

  • 14/10/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് കാലഘട്ടത്തില്‍ 59,000 പ്രവാസി തൊഴിലാളികൾ സ്വമേധയാ രാജ്യം വിട്ടുപോയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ  ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ മുതാത്ത വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടവരെയും അനധികൃതമായി രാജ്യത്ത് താമസിക്കവേ പിടികൂടി നാടുകടത്തപ്പെട്ടവരേയും രണ്ടായി കാണാനമെന്നും സ്വമേധയാ രാജ്യം വിട്ടവര്‍ക്ക് പുതിയ വിസയില്‍ തിരികെ വരുന്നതില്‍  പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ കുവൈത്തിലെ പല തൊഴില്‍ മേഖലയിലും വേണ്ടത്ര തൊഴിലാളികള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കരാറിലായ പല കമ്പനികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയിലാണുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കഴിയാത്തതും യാത്ര നിയന്ത്രണവും  നിരവധി വിദേശികള്‍  സ്വദേശത്തെക്ക്  മടങ്ങിപോയതുമാണ് തൊഴില്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. 

Related News