അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ താമസ രേഖ; പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ സസ്പന്‍ഡ് ചെയ്തു.

  • 14/10/2021

കുവൈത്ത് സിറ്റി : അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ താമസ രേഖയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ സസ്പന്‍ഡ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്.  വാണിജ്യ-വ്യവസായ മന്ത്രിയും മാനവശേഷി സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാനാണു മന്ത്രി സഭാ തീരുമാന പ്രകാരം ഇദ്ദേഹത്തെ സസ്പെന്റ്‌ ചെയ്തിരിക്കുന്നത്‌. പകുതി ശമ്പളത്തോട്‌ കൂടി മൂന്നു മാസത്തേക്കാണു സസ്പെൻഷൻ .2020 സെപ്റ്റംബറിലാണ് സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. രാജ്യത്തിന്‍റെ  വിവിധ തൊഴില്‍  മേഖലകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്   അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതില്‍ കുറവോ യോഗ്യതയുള്ളവരുടെയും തൊഴില്‍ വിസ പുതുക്കില്ലെന്ന തീരുമാനം   ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി റദ്ദാക്കിയത്.  

Related News