ആരോ​ഗ്യ സാ​ഹചര്യങ്ങൾ മെച്ചപ്പെട്ടു; ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒഴിവാക്കാൻ കുവൈത്ത്

  • 15/10/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ട സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒഴിവാക്കാൻ കുവൈത്ത്. കൊവിഡിനെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റി ഈ തീരുമാനം ഉടൻ സ്വീകരിക്കുമെന്നും ഇതോടെ ഹോം ക്വാറന്റൈൻ മാത്രം മതിയാകുമെന്നും വൃത്തങ്ങൾ പറഞ്ഞു.

കൂടാതെ, മിഷറഫ് എക്സിബിഷൻ ​ഗ്രൗണ്ടിന് പുറമെ കൊവിഡ് വാക്സിൻ മൂന്നാം ഡോസ് എല്ലാ ആരോ​ഗ്യ കേന്ദ്രങ്ങളിലും ഉണ്ടാകുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related News