തീവ്രവാദ ​ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം; കുവൈത്തിൽ ശരിയ പ്രൊഫസറുടെയും സഹോ​ദരന്റെയും അപ്പീൽ തള്ളി

  • 15/10/2021

കുവൈത്ത് സിറ്റി: തീവ്രവാദ ​ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ശരിയ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് പ്രഫസറിന്റെയും മറ്റ് രണ്ട് പേരുടെയും അപ്പീൽ തള്ളി ക്രിമിനൽ കോടതി. ഫ്രൊഫസറിന്റെയും മറ്റ് രണ്ട് പേരെയും തടവിലാക്കാനുള്ള അപ്പീൽ കോടതി വിധി കൗൺസിലർ സലാഹ് അൽ മുർഷദ് തലവനായ ക്രിമിനൽ കോടതി ശരിവെച്ചിട്ടുമുണ്ട്.

ഫ്രൊഫസർക്കും സഹോദരനും ഏഴ് വർഷവും മൂന്നാം പ്രതിക്ക് അഞ്ച് വർഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവർക്ക് പിഴയും ചുമത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ‍‍ജബ്ഹാത്ത് അൽ നർസ ഫോർ ദി പീപ്പിൾ ഓഫ് ദി ലെവന്റിന് വേണ്ടി 668,000 ദിനാറുകൾ പ്രതികൾ സമാഹരിച്ചുവെന്നാണ് കേസ്.

Related News