60 വയസ് കഴിഞ്ഞവരുടെ റെസിഡൻസി പുതുക്കൽ ഉടൻ സാധ്യമാകും; അൽ മൗസയ്ക്ക് സസ്പെൻഷൻ

  • 15/10/2021

കുവൈത്ത് സിറ്റി: സിവിൽ സർവ്വീസ് നിയമത്തിന് എതിരായി  60 വയസ് കഴിഞ്ഞ സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നത് നിരോധിക്കാൻ തീരുമാനമെടുത്ത മാൻപവർ അതോറിറ്റി ഡയറക്ടർക്ക് സസ്പെൻഷൻ. ഇത് സംബന്ധിച്ച ഉത്തരവ് വാണിജ്യ മന്ത്രി മാൻപവർ അതോറിറ്റി ഡയറക്ടർക്ക് കൈമാറി. ഫത്വ ആൻഡ് ലെജിസ്‍ലേഷൻ ഡിപ്പാർട്ട്മെന്റിന്റെ അഭിപ്രായപ്രകാരമാണ് സസ്പെൻഷൻ.

മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൗസയെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അൽ സൽമാൻ സ്വീകരിച്ചതോടെ ജനറൽ മാനേജർ എന്ന നിലയിൽ ജോലി നിർവഹിക്കുന്നതിന് അൽ മൗസയുടെ ഡെപ്യൂട്ടിക്ക് ചുമതല നൽകാൻ മന്ത്രിക്ക് സാധിക്കും.

ഈ സാഹചര്യത്തിൽ, ഡെപ്യൂട്ടി ഡയറക്ടർ ജനറലിനെ നിയമിക്കുമ്പോൾ 60 വയസും അതിൽ കൂടുതലുമുള്ള സർവകലാശാല ബിരുദമില്ലാത്തവരു‌ടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് നിരോധം ഏർപ്പെടുക്കിയ തീരുമാനം നിയമപരമായി പിൻവലിക്കാനും അദ്ദേഹം അവകാശമുണ്ടെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related News