വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവുകള്‍; നിരവധി പേരുടെ യാത്ര മുടങ്ങി.

  • 15/10/2021

കുവൈത്ത് സിറ്റി : വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവുകളെ തുടര്‍ന്ന് യാത്രക്കാര്‍  പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. പാസ്‌പോർട്ടിലേയും സിവിൽ ഐഡിയിലേയും വിവരങ്ങളും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും പൊരുത്തപ്പെടാത്തത് കാരണമാണ് വിദേശത്തേക്ക് യാത്ര പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നത്.  യുറോപ്പിലേക്കും ബ്രിട്ടനിലേക്കും  യാത്ര ചെയ്യുന്ന യാത്രക്കാരുടെ  ലാറ്റിൻ പേരുകളിലെ വ്യത്യാസത്തെ തുടര്‍ന്ന് നിരവധി പേരുടെ  യാത്രാനുമതിയാണ് കഴിഞ്ഞ ദിവസം  വിമാന കമ്പനി നിഷേധിച്ചത്.

സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം ഇന്നലെ  ലണ്ടനിലേക്ക് പുറപ്പെട്ട യാത്രക്കാരുടെ യാത്ര മുടങ്ങി.  വിമാന ടിക്കറ്റ്, ഹോട്ടൽ, പിസിആർ, ടാക്സികൾ നേരത്തെ ബുക്ക് ചെയ്തതിനാല്‍ അവസാന സമയത്ത് യാത്ര നിഷേധിക്കുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലേയും  സിവിൽ ഇൻഫർമേഷൻ ഫോർ പബ്ലിക് അതോറിറ്റിയിലേയും  ഡാറ്റബേസിലെ പിശകുകൾ തിരുത്താനുള്ള സംവിധാനം എയര്‍പോര്‍ട്ടില്‍ ഇല്ലാത്തതാണ്  ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ സര്‍ട്ടിഫിക്കറ്റിലെ തിരുത്തലിനായി മിഷ്റെഫ് വാക്സിനേഷൻ സെന്ററിലാണ് പോകേണ്ടത്. 

Related News