പാസ്പോർട്ടിലെയും വാക്സിനേഷൻ സർട്ടിഫിക്കേറ്റിലെയും പേര് വ്യത്യാസം; കുവൈത്തിൽ യാത്ര പ്രതിസന്ധി ഉണ്ടായേക്കും.

  • 16/10/2021

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയം നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കേറ്റുമായി പാസ്പോർട്ടുകളിലെയും സിവിൽ ഐഡികളിലെയും പേരുകൾ ചിലർക്ക് വ്യത്യാസപ്പെട്ടത് കുവൈത്തിൽ പുതിയ യാത്രാ പ്രതിസന്ധി സൃഷ്ടിക്കുന്നു. ലണ്ടനിലേക്ക് യാത്ര ചെയ്യുന്ന ആളുകളെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടയുകയും വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്തപ്പോഴാണ് പ്രശ്നം സങ്കീർണമായത്. 

പാസ്പോർട്ടിലുള്ള പേരുകളിലെ ലാറ്റിൻ അക്ഷരങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ യാത്രക്കാരൻ രാജ്യത്ത് പ്രവേശിക്കുന്ന വിസയും പിസിആർ സർട്ടിഫിക്കറ്റും സമാനവുമാകില്ല. 

ഇങ്ങനെ യാത്ര ചെയ്യാനാകാതെ വന്നവർക്ക് വൻ തുകയാണ് ടിക്കറ്റ് ഇനത്തിലും ഹോട്ടൽ റിസർവേഷനും പിസിആർ പരിശോധന ഫീസായും നഷ്ടമായത്. ഇത്തരം വിഷയങ്ങളിൽ ഇടപെടാനും തെറ്റുകളും പരിഹരിക്കാനും ആരോ​ഗ്യ മന്ത്രാലയത്തിന് എന്ത് കൊണ്ട് വിമാനത്താവളത്തിൽ ഓഫീസ് ഇല്ലെന്നും അവർ ചോദിച്ചു. 

അഥേസമയം, വാക്സിൻ എടുത്തവരുടെ വിവരങ്ങൾക്കായി നാഷണൽ വാക്സിനേഷൻ ക്യാമ്പയിനെയും പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനെയും തമ്മിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. മിഷ്റഫിലെ കൊവിഡ് 19 വാക്സിനേഷൻ സെന്ററിൽ എത്തിയാൽ വാക്സിനേഷൻ സർട്ടിഫിക്കേറ്റിലെ ഏത് വിവരങ്ങളും തിരുത്തി നൽകുമെന്നും മന്ത്രലായം അറിയിച്ചു.

Related News