സൗദി അറേബ്യയെയും യുഎഇയെയും ബന്ധപ്പിക്കുന്ന അതിവേ​ഗ ട്രെയിനുകൾ അടുത്ത വർഷം അവസാനത്തോടെ ഓടിത്തുടങ്ങും

  • 16/10/2021

കുവൈത്ത് സിറ്റി: സൗദി അറേബ്യയെയും  യുഎഇയെയും ബന്ധപ്പിക്കുന്ന അതിവേ​ഗ ട്രെയിനുകൾ 2022 അവസാനത്തോടെ ഓടുത്തുടങ്ങുമെന്ന് പ്രതീക്ഷ. ഗൾഫ് സഹകരണ രാജ്യങ്ങളിലെ ഏറ്റവും വിശാലമായ ട്രെയിൻ പാതയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വരുന്നത്. സൗദിക്കും യുഎഇക്കും ഇടയിലെ ചരക്കുനീക്കവും യാത്രയും സു​ഗമമാക്കാനും സാധിക്കും.

2016ലെ ജിസിസി ഗതാഗത മന്ത്രിമാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ട്രെയിൻ കണക്ഷൻ ഗൾഫ് ലിങ്കിന്റെ     ഭാ​ഗം തന്നെയാണ്. അറബ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന  400,000 കിലോമീറ്ററിലധികം നീളമുള്ള റെയിൽവേ പദ്ധതിക്കായി 200 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് നടത്തുന്നത്.

Related News