2022-23 സാമ്പത്തിക വർഷത്തിൽ മന്ത്രാലയങ്ങളോട് ചെലവ് ചുരുക്കാൻ കുവൈറ്റ് ധനകാര്യ മന്ത്രാലയം

  • 16/10/2021

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന്റെ അധ്യക്ഷതയിൽ സെയ്ഫ് കൊട്ടാരത്തിൽ മന്ത്രിസഭയുടെ അസാധാരണമായ യോ​ഗം ചേർന്നു. ഈ യോ​ഗത്തിൽ വച്ച് മന്ത്രാലയങ്ങളോടും അഫിലിയേറ്റഡ് അതോറിറ്റികളോടും 2022-23 സാമ്പത്തിക വർഷത്തിൽ ചെലവുകൾ കുറയ്ക്കാൻ ധനകാര്യ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാർക്ക് കാറുകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള ഫണ്ടുകളും മൊബൈൽ ഫോണുകളും ആനുകൂല്യങ്ങളായി ഉൾപ്പെടുത്തരുതെന്നാണ് നിർദേശം.

2022-23 ബജറ്റിൽ ചെലവുകൾ കുറയ്ക്കാൻ നിരവധി മാർ​ഗങ്ങളാണ് ധനകാര്യ മന്ത്രാലയം സ്വീകരിക്കുന്നത്. അതിന്റെ ഭാ​ഗമായാണ് മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അഫിലിയേറ്റ‍‍് ഇൻസ്റ്റിറ്റ്യൂഷനുകൾക്കും കടുത്ത നിർദേശങ്ങൾ നൽകുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്ത് ഇതര ജീവനക്കാരുടെ തലത്തിൽ ചെലവുകൾ കുറയ്ക്കുന്നതിന് മറ്റ് നാല് നടപടികളുമുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News