സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്ന കാമ്പയിന്‍ പുരോഗമിക്കുന്നതായി വൈദ്യുതി മന്ത്രാലയം

  • 16/10/2021

കുവൈത്ത് സിറ്റി : രാജ്യത്ത് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്ന കാമ്പയിന്‍ പുരോഗമിക്കുന്നതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ആരംഭിച്ച പദ്ധതിയില്‍  ഇതുവരെയായി 3400 സ്മാർട്ട് മീറ്ററുകളാണ്  സ്ഥാപിച്ചത്.പ്രതിദിനം 680 മീറ്ററെന്ന നിലയിലാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതെന്ന് വൈദ്യുതി മന്ത്രാലയം സ്മാർട്ട് മീറ്റർ ഇൻസ്റ്റലേഷൻ ടീമിന്‍റെ മേധാവി മലൗ അൽ അജ്മി അറിയിച്ചു.മീറ്റര്‍ മാറ്റിസ്ഥാപിച്ചാല്‍ പ്രീപെയ്ഡ് സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് തുക അടക്കുവാന്‍ സാധിക്കും. 

പുതിയ മീറ്ററുകൾ മാറ്റുന്നതിന് മുന്നോടിയായി കെട്ടിടത്തിന്‍റെ ഉടമയ്ക്ക്  ഇൻവോയ്സ് നല്‍കും.  വൈദ്യുതി ദുരുപയോഗം കുറക്കുന്നതിനൊപ്പം വൈദ്യുതി ചാർജ് യഥാസമയം ലഭ്യമാകാനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. സാൽമിയ മേഖലയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. വൈദ്യുതി വിതരണവും ജലവിതരണവും പൂർണമായി ഡിജിറ്റൈസ് ആകുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്. 

Related News