അഞ്ച് പുതിയ പൊലീസ് സ്റ്റേഷനുകൾ കൂടെ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം

  • 16/10/2021

കുവൈത്ത് സിറ്റി: പബ്ലിക്ക് സെക്യൂരിറ്റി സെക്ടറുമായി അഫിലിയേറ്റ് ചെയ്ത് അഞ്ച് പുതിയ പൊലീസ് സ്റ്റേഷനുകൾ കൂടെ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി ആഭ്യന്തര മന്ത്രാലയം. തയാറെടുപ്പുകൾ പൂർത്തിയാക്കി ഔദ്യോ​ഗിക അം​ഗീകാരങ്ങൾ ലഭിച്ച് കഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ തന്നെ ഇതിൽ ചില സ്റ്റേഷനുകൾ പ്രവർത്തിച്ച് തു‌ടങ്ങും.

ഹവല്ലി  ​​ഗവർണറേറ്റിലെ അൽ ഷാബ്, ക്യാപിറ്റൽ ​ഗവർണറേറ്റിലെ ബിനെയ്ദ് അൽ ഘർ, ജഹ്റ ​ഗവർണറേറ്റിലെ അൽ മുത്‍ലാ, അൽ അഹമ്മദി ​ഗവർണറേറ്റിലെ വെസ്റ്റ് അബ്‍ദുള്ള അൽ മുബാറക്കും സൗത്ത് സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ ഏരിയ എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുക. പബ്ലിക്ക് സെക്യൂരിട്ടി സെക്ടറിന്റെ വിപുലീകരണ പദ്ധതി പ്രകാരമാണ് പുതിയ സ്റ്റേഷനുകൾ ആരംഭിക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News