സാധാരണ ജീവിതത്തിലേക്കുള്ള മടക്കം, മാസ്ക്ക് ഒഴിവാക്കിയേക്കും; റിപ്പോർട്ട് തിങ്കളാഴ്ച മന്ത്രിസഭ പരി​ഗണിക്കും

  • 17/10/2021

കുവൈത്ത് സിറ്റി: സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സംബന്ധിച്ചുള്ള റിപ്പോർട്ട് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോ​ഗം പഠിക്കും. കൊവിഡ് പ്രതിസന്ധി കാരണം നിർത്തി വച്ചിട്ടുള്ള പല കാര്യങ്ങളും വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളും യോ​ഗത്തിലുണ്ടാകും. ഇവന്റുകൾക്കും എല്ലാ തരത്തിലുമുള്ള കൂടിച്ചേരലുകൾക്കുമുള്ള അനുമതിയാണ് ഏറ്റവും പ്രധാനമായും പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

തുറസായ പ്രദേശങ്ങളിൽ മാസ്ക്ക് ഒഴിവാക്കാനും മോസ്ക്കുകളിൽ കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ട്. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. സ്കൂളിലുകളിലെ കൊവിഡ് ബാധയെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. വാക്സിൻ എടുത്തവർക്ക് മാത്രം എല്ലാം അനുവദിക്കുമോ അതോ എല്ലാവർക്കുമായി അനുമതി നൽകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

Related News