സ്വകാര്യ വിദേശ സന്ദർശനത്തിനുശേഷം അമീർ കുവൈത്തിൽ തിരിച്ചെത്തി.

  • 17/10/2021

കുവൈറ്റ് സിറ്റി:  കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ജർമ്മനിയിൽ സ്വകാര്യ സന്ദർശനത്തിന് ശേഷം ശനിയാഴ്ച മടങ്ങിയെത്തി. കഴിഞ്ഞ മാസം 29-നാണ് അമീര്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ജര്‍മനിക്ക് തിരിച്ചത്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അമീറിനെ കുവൈത്തിൽ  സ്വീകരിച്ചു.

Related News