തലസ്ഥാന ​ഗവർണറേറ്റിനെ മനോഹരമാക്കാൻ പിന്തുണ തേടി ​ഗവർണർ.

  • 17/10/2021

കുവൈത്ത് സിറ്റി: ക്യാപിറ്റൽ  ​ഗവർണറേറ്റിന്റെ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനും മികച്ച ആശയങ്ങൾ ഉള്ളവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ​ക്യാപിറ്റൽ ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ്. വെള്ളിയാഴ്ച വൈകുന്നേരം ബിനെയ്ദ് അൽ ഘറിൽ ​ഗവർണർ സന്ദർശനം നടത്തിയിരുന്നു. മുനിസിപ്പാലിറ്റി എമർജൻസി ടീം അം​ഗങ്ങളും തലവൻ സൈദ് അൽ എൻസിയും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. ​ഗവർണറേറ്റ് ജനറൽ ഓഫീസിലെ ഉദ്യോ​ഗസ്ഥരും ​ഗവർണറുടെ സംഘത്തിലുണ്ടായിരുന്നു.

ഗവർണറേറ്റ് നിശ്ചയിച്ചിട്ടുള്ള റോഡ് മാപ്പ് ലംഘനങ്ങൾ നീക്കം ചെയ്യാൻ മാത്രമല്ലെന്ന് ​അൽ ഖാലിദ് പറഞ്ഞു.  എല്ലാ സിവിൽ സൊസൈറ്റി സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്യുന്ന ഒരു പ്രധാന പദ്ധതിയും സന്ദേശങ്ങളുമാണ് അത്. തലസ്ഥാനം ഏറ്റവും മനോഹരമാക്കുന്നതിനും ആരോഗ്യകരമായ ഒരു ഗവർണറേറ്റാക്കി മാറ്റുന്നതിനും ഓരോരുത്തരും ചുമതലകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തലസ്ഥാന മേഖലയിലെ കെട്ടിടങ്ങളുടെ നിർമാണ ലംഘനങ്ങളും പഴയ കെട്ടിടങ്ങളും ലക്ഷ്യമിട്ട വികസന പ്രക്രിയയ്ക്ക് തടസമായി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News