എംബസി അടച്ചുപൂട്ടി; കുവൈത്തിലെ ആയിരക്കണക്കിന് എത്യോപ്യക്കാർ ഭീമമായ പിഴ അടയ്ക്കേണ്ടി വരും

  • 17/10/2021

കുവൈത്ത് സിറ്റി: ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി കുവൈത്ത് ഉൾപ്പെടെ 31 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും എതോപ്യൻ വിദേശകാര്യ മന്ത്രാലയം സെപ്റ്റംബർ ഒന്ന് മുതൽ അടച്ചുപൂട്ടിയതോടെ  വിഷമത്തിലായി രാജ്യത്തുള്ള എതോപ്യക്കാർ. ഏകദേശം 30,000 മുതൽ 35,000 എതോപ്യക്കാർ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ 90 ശതമാനം ​ഗാർഹിക തൊഴിലാളികളാണ്.

എതോപ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ പ്രതിനിധീകരിക്കാൻ ഒരു എംബസി ഇല്ലാത്ത അവസ്ഥയിലാണ് കുവൈത്തിലെ എതോപ്യക്കാർ. വലിയ തോതിൽ എതോപ്യക്കാർ പാസ്പോർട്ടുകൾ പുതുക്കുന്നതിനായി അവരുടെ കുവൈത്തിലുള്ള എംബസിലെ കോൺസുലർ വിഭാ​ഗത്തിൽ നൽകിയിരുന്നു. 

എന്നാൽ പെട്ടെന്നുള്ള അടച്ചുപൂട്ടൽ കാരണം എവിടെ നിന്ന് അവരുടെ പാസ്‌പോർട്ട് പുതുക്കണമെന്ന്  എത്യോപ്യൻ എംബസി ഫേസ്ബുക്ക് പേജിൽ പരിശോധിക്കാനാണ് അവരോട് പറഞ്ഞിരുന്നത്. പക്ഷേ, സെപ്റ്റംബറിലെ അടച്ചുപൂട്ടൽ വിവരങ്ങൾ  ഒഴികെ എംബസി പേജിൽ പുതിയതായി ഒന്നും പരാമർശിച്ചിട്ടുമില്ല.

Related News