‌ഘാന, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം

  • 17/10/2021

കുവൈത്ത് സിറ്റി: ‌ഘാന, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിൽ നിന്ന് എല്ലാത്തരം ജീവനുള്ള പക്ഷികളുടെയും മുട്ടകളുടെയും ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെയും ഇറക്കുമതി താത്കാലികമായി നിരോധിച്ചു. എച്ച് 5 എൻ 1 ഈ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിലാണ് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഈ തീരുമാനം എടുത്തത്.

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (OIE) നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ ചരക്കുകളുടെയും തരം അനുസരിച്ച് അവ പരിശോധിക്കുന്നതിന്റെയും അതോറിറ്റിയുടെ മൃഗാരോഗ്യ വകുപ്പ് പുറപ്പെടുവിച്ച വ്യവസ്ഥകളും നിയന്ത്രണങ്ങൾളും പാലിക്കേണ്ടതിനെ കുറിച്ചും പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് വക്താവ് തലാൽ അൽ ദൈഹാനി ഊന്നിപ്പറഞ്ഞു. അതേസമയം, യുകെയിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം മാറ്റിയിട്ടുണ്ട്.

Related News