കുവൈറ്റ് സിറ്റിയിലെ തുറസായ പ്രദേശങ്ങൾ പാർക്കിം​ഗ് സ്ഥലങ്ങളാക്കി മാറ്റാനൊരുങ്ങുന്നു.

  • 17/10/2021

കുവൈത്ത് സിറ്റി: ഒഴിഞ്ഞു കിടക്കുന്ന തുറസായ പ്രദേശങ്ങൾ കാർ പാർക്കിം​ഗ് സ്ഥലങ്ങളാക്കി മാറ്റാൻ പബ്ലിക്ക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കമ്പനി അനുമതി തേടി. കുവൈത്ത് സിറ്റിയിൽ കൂടുതൽ കാറുകൾ ഉൾക്കൊള്ളാൻ സാധിക്കുന്ന മികച്ച പാർക്കിം​ഗ് ലോട്ടുകൾ നിർമ്മിക്കാമെന്നാണ് അപേക്ഷയിൽ പറയുന്നത്. 

കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന് ഭൂമി സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് കമ്പനി കത്ത് അയച്ചിട്ടുണ്ട്. ഒപ്പം  ആവശ്യപ്പെടുമ്പോൾ  ഒഴിഞ്ഞു നൽകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങളുടെ കുറവ് കണക്കിലെടുത്താണ് ഇത്തരമൊരു സംരഭം വരുന്നത്. 

ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ മുനസിപ്പാലിറ്റി നിർദേശിച്ചതായി കമ്പനി അറിയിച്ചു. ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്താനായി ഒരു തീയതി നിശ്ചയിക്കാനും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Related News