കേരള പ്രളയം; കുവൈറ്റ് അമീർ അനുശോചിച്ചു.

  • 17/10/2021

കുവൈറ്റ് സിറ്റി : കേരളത്തിലെ  പ്രളയക്കെടുതിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോടുള്ള അനുശോചനം അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്  ഇന്ത്യൻ പ്രസിഡന്റ്   രാം നാഥ് കോവിന്ദിനെ അറിയിച്ചു. രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തിലാണ് മരണമടഞ്ഞവരുടെ കുടുംബങ്ങളോടുള്ള  അനുശോചനം കുവൈറ്റ് അമീർ രേഖപ്പെടുത്തിയത്  

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന്  അമീർ ആശംസിച്ചു. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായും സമാനമായ രീതിയിൽ പ്രസിഡന്റിന് സന്ദേശം  അയച്ചിട്ടുണ്ട് .

കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വൈകുന്നേരം 5 30ന് സ്ഥാനപതി സിബി ജോർജ് വിളിച്ചിട്ടുണ്ട്.

Related News