ഗതാഗത പരിശോധന; നിരവധിപേരെ അറസ്റ്റ് ചെയ്തു.

  • 17/10/2021

കുവൈത്ത് സിറ്റി : രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ചയായി  നടന്ന ഗതാഗത പരിശോധനയില്‍ 39,797 ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ലൈസന്‍സ് കാലാവധി അവസാനിച്ചവര്‍ക്കും  അശ്രദ്ധമായ വാഹനമോടിച്ചവര്‍ക്കുമാണ് പിഴ നല്‍കിയത്. നിയമ ലംഘനങ്ങള്‍ നടത്തിയ 57 വാഹനങ്ങൾ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫിന്‍റെ നിർദ്ദേശപ്രകാരം മേജർ ജനറൽ ജമാൽ അൽ സെയ്ഗിന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ്  വാഹന പരിശോധന നടത്തിയത്. 

ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും  മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികളും പരിശോധനയില്‍ പങ്കെടുത്തു.ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.  അറസ്റ്റിലായവരില്‍   40 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സാമ്പത്തിക കേസില്‍ പ്രതികളായ  നാല്  വിദേശികളും പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

Related News