വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന; വിദേശികള്‍ അറസ്റ്റില്‍

  • 17/10/2021

കുവൈത്ത് സിറ്റി: വന്‍തോതില്‍ മദ്യനിര്‍മാണം നടത്തിയിരുന്ന മൂന്ന് പ്രവാസികളെ  പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. സുരക്ഷാ പരിശോധനക്കിടെ രണ്ട് കുപ്പി മദ്യവുമായി ഒരാള്‍  പിടിയിലായതിനെ  തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് പ്രതികളെയും  പിടികൂടുകയുമായിരുന്നുവെന്ന് പോലിസ് അറിയിച്ചു.ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍  നിര്‍മാണം കഴിഞ്ഞ് വിതരണത്തിനായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി.  ഒപ്പം മദ്യ നിര്‍മാണത്തിനാവശ്യമായ നിരവധി ഉപകരണങ്ങളും വ്യാജമായി  നിര്‍മ്മിച്ച  ലേബലുകളും  പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 

Related News