പോലിസിനെ ആക്രമിച്ച് സുഹൃത്തുക്കളെ രക്ഷിക്കുവാന്‍ ശ്രമം; പ്രതിയെ പിടികൂടി.

  • 17/10/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം റൗദയിലാണ് സംഭവം.  സുരക്ഷാ പരിശോധനക്കിടെ അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തില്‍ പുകക്കുഴലിന് മാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്  ട്രാഫിക് പോലിസ് ഉദ്യോഗസ്ഥര്‍ ഒരു വാഹനത്തെ തടഞ്ഞു.  ഐഡി കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും  രേഖകള്‍ കാണിക്കാന്‍ വിസമ്മതിച്ച അറബ് പൗരന്‍  തന്‍റെ സുഹൃത്തുക്കളുടെ സഹായം തേടുകയും സ്ഥലത്തെത്തിയ സുഹൃത്തുക്കള്‍ ചേര്‍ന്ന് പോലിസിനെ ആക്രമിക്കുകയുമായിരുന്നു. 

സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ നമ്പറുകളും പിന്തുടര്‍ന്ന് പ്രധാന  പ്രതിയെ പിടികൂടിയതായും നിയമം ലംഘിച്ച  കാർ കസ്റ്റഡിയിലെടുത്ത്  ഗാരേജിലേക്ക് കൊണ്ടുപോയതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ  ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ട് പ്രതികളെ ഉടന്‍ തന്നെ  പിടികൂടുമെന്നും അധികൃതര്‍ പറഞ്ഞു. 

Related News