കുവൈത്തിൽ വ്യാജ മദ്യം കുടിച്ച് രണ്ട് പ്രവാസികൾ മരണപ്പെട്ടു; അപകടനില തരണം ചെയ്ത രണ്ട് പേർ കസ്റ്റഡിയിൽ.

  • 18/10/2021

കുവൈത്ത് സിറ്റി: റഷ്യൻ വോഡ്ക എന്ന് സംശയിക്കപ്പെടുന്ന മദ്യം കുടിച്ച് കുവൈത്തിൽ രണ്ട് ഫിലിപ്പിനോ സ്ത്രീകൾ മരിച്ചു. അഞ്ച് പേരാണ് ഒരുമിച്ച് മദ്യപിച്ചത്. ഇതിൽ രണ്ട് പുരുഷന്മാർ അപകടനില തരണം ചെയ്തുവെന്നും ഒരാളുടെ നില ​ഗുരുതരമാണെന്നും വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഘം മദ്യപിച്ചത്. അപകടനില തരണം ചെയ്ത രണ്ട് പേർ ഇപ്പോൾ ഹവല്ലി  പൊലീസിന്റെ കസ്റ്റഡിയിലാണ്. വിഷയത്തിൽ ഇതുവരെ റിപ്പോർട്ടുകൾ ഒന്നും ലഭിച്ചില്ലെന്ന് ഫിലിപ്പൈൻസ് എംബസി പ്രതികരിച്ചു. 

മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. മദ്യം ഉപയോ​ഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന വിദേശ പൗരനെ ജയിലിലേക്ക് അയച്ച ശേഷം പിന്നീട് നാടുകടത്തുകയാണ് ചെയ്യാറുള്ളത്. ഈ അടുത്തകാലത്ത് നിരവധി വ്യാജ മദ്യ നിർമ്മാണ കേന്ദ്രങ്ങൾ പോലീസ് റെയ്ഡ്  ചെയ്ത് പിടികൂടുകയും, നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.  

Related News