60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ: തീരുമാനം റദ്ദാക്കുമോ ഭേ​ദ​ഗതി വരുത്തുമോ; കൗണ്ട്ഡൗൺ ആരംഭിച്ചു

  • 18/10/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം റദ്ദാക്കുന്നതിനോ ഭേ​ദ​ഗതി വരുത്തുന്നതിനോ ഉള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. വാണിജ്യ മന്ത്രിയും മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. അബ്‍ദുള്ള അൽ സൽമാൻ അതോറിറ്റി ഹ്യൂമൻ റിസോഴ്സസ് വിഭാ​ഗം ഡെപ്യൂട്ടി ഡയറക്ടർ ജനൽ ഇമാൻ അൽ അൻസാരിക്ക് മാൻപവർ അതോറിറ്റി ജനറൽ ഡയറക്ടറിന്റെ ചുമതല വഹിക്കാൻ അം​ഗീകാരം നൽകും.

സസ്പെൻഷനിലായ അഹമ്മദ് അൽ മൗസയ്ക്ക് പകരമാണ് അൽ അൻസാരി ചുമതയേറ്റെടുക്കുക. അതേസമയം, അൽ മൗസയ്ക്കെതിരെ ആറ് നിയമലംഘനങ്ങൾക്കാണ് അന്വേഷണം നടക്കുന്നത്. ഫത്വ ആൻഡ് ലെജിസ്‍ലേഷൻ ഡിപ്പാർട്ട്മെന്റ് അണ്ടർ സെക്രട്ടറി കാസിം ബൗ അബ്ബാസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അൽ മൗസയ്ക്കെതിരെ നടപടി സ്വീകരിച്ചത്. അൽ മൗസയ്ക്കെതിരെ അന്വേഷണം ആവശ്യമാണെന്നും ഒക്ടോബർ 27ന് ആദ്യ സെഷൻ തുടങ്ങണമെന്നുമാണ് ഫത്വ ഏജന്റിന്റെ കത്തിൽ പറയുന്നത്.

Related News