സിവിൽ ഐഡി വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം.

  • 18/10/2021

കുവൈത്ത് സിറ്റി: സിവിൽ ഐഡി  വിതരണം സംബന്ധിച്ചുള്ള അനശ്ചിതത്വങ്ങൾക്ക് പരിഹാരമാകുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ വലിയൊരു വിഭാ​ഗം പൗരന്മാർക്കും താമസക്കാർക്കും സിവിൽ കാർഡ് ലഭിക്കാൻ കാലതാമസം നേരിടുകയാണ്.  ഇപ്പോൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ചിപ്പ് ഇല്ലാത്ത പ്ലാസ്റ്റിക് സിവിൽ കാർഡ് നൽകാൻ തുടങ്ങിയതായി റിപ്പോർട്ട്. 

ഇതുകൂടാതെ, ഇലക്ട്രോണിക് സിസ്റ്റം സോഫ്‌റ്റ്‌വെയറിന്റെ തകരാറുകൾ പരിഹരിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും മറ്റൊരു സംവിധാനം കൂടെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ പൗരന്മാർക്കും അഞ്ച് വയസിൽ താഴെയുള്ളവർക്കും എത്രയും വേ​ഗം കാർഡുകൾ നൽകാനാണ് അതോറിറ്റി പ്രാധാന്യം നൽകുന്നത്. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാർഡ് ലഭിക്കും.

Related News